തിരുവനന്തപുരം: നിശ്ചിത സമയത്തിനുള്ളില്‍ ഫയലുകളില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പോസ്റ്റിവ് ഫയല്‍ നോട്ട സംവിധാനം വരണം. നെഗറ്റീവ് ഫയല്‍ നോട്ട സംവിധാനമാണ് ഇപ്പോള്‍ കേരളത്തിലളളത്. ജനങ്ങളുടെ ആവശ്യം എങ്ങനെ തളളികളയാം എന്നതാണ് ഈ രീതിയെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.