യു.എ.ഇയില്‍ എണ്ണ ഇതര മേഖലയില്‍ വീണ്ടും കുതിപ്പ്.ഈ മേഖലയിലെ ബിസിനസ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച നിലയിലെത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുതിച്ചുയര്‍ന്നിട്ടും യു.എ.ഇയെ കാര്യമായി ബാധിക്കാത്തതിന് കാരണം മറ്റ് മേഖലകളിലെ ബിസിനസ് വളര്‍ച്ചയാണ്. എസ്.ആന്‍ഡ് പി ഗ്ലോബല്‍ യു.എ.ഇ പര്‍ച്ചേസിങ് മാനേജേഴ്സ് ഇന്‍ഡക്സ് അനുസരിച്ച് ഒരു പോയന്റോളം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട് .
ഏപ്രിലില്‍ 54.6 ആയിരുന്നു. കഴിഞ്ഞമാസം ഇത് 55.6 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എണ്ണ ഇതര മേഖലയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. കോവിഡിനു ശേഷം യു.എ.ഇയുടെ തിരിച്ചു വരവ് അടയാളപ്പെടുത്തുന്നതണ് പുതിയ കണക്കുകള്‍. മുന്‍കാലങ്ങളില്‍ ഇന്ധന വില വര്‍ധനവ് ഗള്‍ഫ് രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചിരുന്നു. എന്നാല്‍, വില ഇരട്ടിയായി വര്‍ധിച്ചിട്ടും യു.എ.ഇയെ ഇക്കുറി കാര്യമായി ബാധിച്ചിട്ടില്ല. ജി.ഡി.പി ഈ വര്‍ഷം 5.7 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.