കൊച്ചി: ഓട്ടോറിക്ഷകള്‍ക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ഓണ്‍ലൈന്‍ യാത്രാ സംരംഭമായ ഒല.
ഓട്ടോ കണക്റ്റ് വൈഫൈ എന്ന പേരിലാണ് ഒല ഓട്ടോയെ ആധുനികവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്.
ഓട്ടോ റിക്ഷകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇതോടെ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങളും ഓട്ടോയ്ക്കകത്ത് ലഭ്യമാകും.
പുതിയ തുടക്കവുമായി ബന്ധപ്പെട്ട പരസ്യ പ്രചാരത്തിനും ഒല തുടക്കമിട്ട് കഴിഞ്ഞു.
ഒല ഓട്ടോ റിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ അനുഭവം നല്‍കുകയാണ് ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ എന്ന് ഒല ഓട്ടോ കാററഗറി മേധാവി സിദ്ദാര്‍ത്ഥ അഗര്‍വാള്‍ പറഞ്ഞു.