കണ്ണൂർ: കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി (82) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്. മൂത്ത മകൻ മാത്യുവിന്റെ ഭാര്യ എൽസി (54) യെ കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തു.
വഴക്കിനിടെ തലയിടിച്ചു വീണ മറിയക്കുട്ടിയെ, വാതിൽപടിയിൽ തലയിടിപ്പിച്ച് എൽസി കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ കണ്ടെത്തൽ.
ബുധനാഴ്ച വൈകിട്ടോടെയാണ് വീടിന്റെ ഉമ്മറപ്പടിയിൽ മറിയക്കുട്ടിയെ പരുക്കുകളോടെ ചോരവാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.തലയിടിച്ചു വീണ മറിയക്കുട്ടിയുടെ തലമുടിയിൽ കുത്തിപ്പിടിച്ചു വീണ്ടും വാതിൽപ്പടിയിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നാണു മൊഴി.