തിരുവനന്തപുരം: പുതിയ പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നാം മുന്നണി വരുമെന്ന തോന്നലാകാം തന്നോടുള്ള എതിര്‍പ്പിന് കാരണം. മൂന്നാം ബദല്‍ വന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് ഭരണം ഇല്ലാതാകുമെന്ന് ഇരുമുന്നണികളും ഭയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലുവ പ്രസംഗം വിവാദമാക്കിയത് മാധ്യമങ്ങളാണ്. പ്രസംഗം കേള്‍ക്കാത്ത സുധീരനും പ്രതാപനുമാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.