ധവളപത്രത്തിന്റെ അവതരണത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് കണക്കുകളിലൂടെ മറുപടി നൽകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.നരേന്ദ്രമോദി സർക്കാറിന് കീഴിൽ അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഇന്ന് പ്രതിപക്ഷം ഉയർത്തും. ഈ വർഷത്തെ ബജറ്റ് സമ്മേളനം നാളെ അവസാനിക്കും.
നിർണായക ചർച്ചകൾ നടക്കാനുണ്ടെന്ന് കാരണം ഉയർത്തിയാണ് ഇന്ന് അവസാനിക്കേണ്ടിയിരുന്ന ബജറ്റ് സമ്മേളനം നാളെ വരെ കേന്ദ്രസർക്കാർ നീട്ടിയത്. സുപ്രധാന നിയമം നിർമ്മാണ ബില്ലുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ സമ്മേളനം നാളെ അവസാനിപ്പിക്കാൻ തീരുമാനിച്ചത് പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്