ഗ്രൂപ്പുകള്‍ ഇല്ലാതാക്കുന്നത് തന്റെ ഉത്തരവാദിത്തമല്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഇല്ലാതാക്കുക എന്നത് തന്റെ ഉത്തരവാദിത്തമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസില്‍ എല്ലാകാലത്തും ഉണ്ട്. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ വിഴുങ്ങുന്നത് തടയുകയാണ് വേണ്ടത്.

കഴിവുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനാണ് ശ്രമങ്ങള്‍ ഉണ്ടാകേണ്ടതെന്നും സതീശന്‍ പറഞ്ഞു.ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങളടക്കം രാഹുലുമായി ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

 

Top