ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയില്‍ തുടക്കമായിരിക്കുന്നത്. നയം പറയാന്‍ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, എക്‌സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം.

അതെസമയം, മരുന്ന് ക്ഷാമത്തില്‍ നിയമസഭയില്‍ ബഹളം. ആശുപത്രികളില്‍ മരുന്ന് ഇല്ലെന്നായിരുന്നു അനൂപ് ജേക്കബ് എംഎല്‍എയുടെ പരാമര്‍ശം. ആശുപത്രിയില്‍ മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ മറുപടി. എംഎല്‍എ സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും വീണ ജോര്‍ജ് ആവശ്യപ്പെട്ടു. ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോര്‍ട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചൂണ്ടിക്കാണിച്ചു. കെഎംസില്‍ കെടുകാര്യസ്ഥതയാണന്നും കോടിക്കണക്കിന് രൂപയാണ് കമ്പനികള്‍ക്ക് കിടുക്കന്‍ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്നാല്‍ മരുന്ന് സംഭരണത്തിനു മികച്ച സംവിധാനം ഉള്ളത് കേരളത്തില്‍ മാത്രമെന്നും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു.

Top