കോഴിക്കോട്: സ്റ്റുഡന്‍സ് പൊലീസിന് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ എസ്പിസിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണ്.
ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന എസ്പിസിയില്‍ മതത്തിന്റെ ഭാഗമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡണ്ട് സുഹ്‌റ മമ്പാട് പ്രതികരിച്ചു.