‘ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ’; വി ശിവൻകുട്ടി

രു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കി. അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നും ശിവൻകുട്ടി വ്യക്തമാക്കി .

പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലം വേഗത്തിൽ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും മറുപടി കിട്ടിയിട്ടില്ല. ഈ നീക്കം അൺ എയ്ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൈക്കോടതിയിൽ കേസ് വന്നിട്ടും ഫലം പ്രഖ്യാപിക്കുന്നില്ല. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചിട്ട് 38 ദിവസം കഴിഞ്ഞു. അനന്തമായി പ്ലസ് വൺ പ്രവേശനം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു.

Top