കരകവിഞ്ഞൊഴുകി യമുന; 20,000ത്തില്‍ അധികം പേരെ ഒഴിപ്പിച്ചു, പലയിടത്തും റോഡുകള്‍ വെള്ളത്തില്‍

ഡല്‍ഹി: യമുന നദി കര കവിഞ്ഞ് നഗരത്തിലേക്ക് ഒഴുകുന്നു. നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പ്രളയഭീഷണി ഉയര്‍ന്നുകഴിഞ്ഞു. താഴ്ന്ന മേഖലകളില്‍ വെള്ളം എത്തിത്തുടങ്ങിയിട്ടുണ്ട്. വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ഇതിനകം 20,000ത്തില്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഹരിയാനയിലെ ഹത്നികുണ്ഡ്, ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ബാരേജില്‍ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

Top