ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ അടുത്ത മാസത്തോടെ എത്തിയേക്കുമെന്ന്

ലണ്ടന്‍: ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കോവിഡ് വാക്സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. നവംബര്‍ രണ്ടോടെ വാക്സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

18-55 പ്രായത്തിലുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്സിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വാക്സിന്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ലോകത്ത് പലയിടത്തായി നടക്കുന്ന വാക്സിന്‍ ഗവേഷണങ്ങളില്‍ എറെ മുന്നോട്ടുപോയിട്ടുള്ളത് ഓക്സ്ഫര്‍ഡും ആസ്ട്രസെനേകയും സംയുക്തമായി നടത്തുന്ന ഗവേഷണമാണെന്നാണ് റിപ്പോര്‍ട്ട്.

Top