കുവൈറ്റ്: വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധനവില്‍ പാര്‍ലമെന്റ് ആരോഗ്യസമിതി ഇളവ് ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു.
ശസ്ത്രക്രിയയ്ക്കും മറ്റുമായി വിദേശികള്‍ ഇപ്പോള്‍ വന്‍ തുകയാണ് ഫീസായി നല്‍കേണ്ടി വരുന്നത്.
ചികിത്സാ ഉപകരണങ്ങളുടെയും മറ്റും വില വര്‍ധനവുണ്ടായ സാഹചര്യത്തില്‍ വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചതില്‍ സമിതിക്ക് വിയോജിപ്പില്ല.
എന്നാല്‍ കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസം കൂടി കണക്കിലെടുക്കണമെന്നതാണ് സമിതിയുടെ നിലപാട്.
ഒക്ടോബര്‍ ഒന്നിനാണ് വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നത്.
കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ മാനുഷിക പരിഗണനയോടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണമെന്ന് പാര്‍ലമെന്റ് ആരോഗ്യസമിതി പറഞ്ഞു.