തിരുവനന്തപുരം: ജി സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാര്‍ട്ടി. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. പാലാ കല്‍പറ്റ തോല്‍വികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന. സിപിഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവച്ചായിരുന്നു വിമര്‍ശനങ്ങള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ജി സുധാകരനെതിരെ വിമര്‍ശനമുയര്‍ന്നത്. രണ്ട് ടേം വ്യവസ്ഥയെ തുടര്‍ന്നാണ് ഇത്തവണ അമ്പലപ്പുഴയില്‍ ജി സുധാകരന് വഴിയടഞ്ഞത്.
സുധാകരനില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ വിമര്‍ശമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടിലും അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന പരാമര്‍ശമുണ്ടായി. ൃ