തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി മുഖപത്രമായ വീക്ഷണം. ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് തോല്‍വിയെ അങ്ങേയറ്റം പരിഹസിക്കുന്ന രീതിയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.
താഴേത്തട്ടില്‍ പുന:സംഘടന നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ്. കോണ്‍ഗ്രസിലെ പുന:സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. സല്‍പ്പേരും സുതാര്യജീവിതവുമുള്ളവരെ നേതാക്കളാക്കണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു.