രോഗിയുടെ കൈവിരലുകള്‍ ഞെരിച്ചൊടിച്ച സംഭവം; ചികിത്സ ചെലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡര്‍ രോഗിയുടെ കൈവിരല്‍ തിരിച്ചൊടിച്ച സംഭവം നിര്‍ഭാഗ്യകരമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

ആശുപത്രിയില്‍ കാലില്‍ കമ്പിയിട്ട് അവശനിലയില്‍ കിടന്ന രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിക്കുകയായിരുന്നു. വിളക്കുപാറ സ്വദേശി വാസുവിനു നേരെയായിരുന്നു ജീവനക്കാരന്റെ അതിക്രമം. വാസുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും തുടര്‍ ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗിയുടെ കൈവിരലുകള്‍ ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍
നഴ്‌സിങ് അസിസ്റ്റന്റ് സുനിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top