ലോകകപ്പില്‍ നിന്നും ശ്രദ്ധ മാറാതിരിക്കാനായി പാക്കിസ്ഥാന്‍ കളിക്കാര്‍ കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കരുതെന്ന പിസിബിയുടെ നിര്‍ദേശത്തിന് നേരെ വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണത്തില്‍ ഇളവു വരുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
എന്നാല്‍ ജൂണ്‍ പതിനാറാം തീയതി നടക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം മാത്രമാകും ഇളവ് ലഭിക്കുക. ഈ മത്സരത്തിന് ശേഷം കളിക്കാര്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പാക്ക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് അടക്കമുള്ള താരങ്ങളുടെ ആവശ്യപ്രകാരമാണ് പി സി ബി തീരുമാനത്തില്‍ ഇളവു വരുത്തിയത്. ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ മേയ് മുപ്പത്തിയൊന്നിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.