കേരള ജനതയ്ക്കും എനിക്കും തീരാനഷ്ടം; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കുഞ്ചാക്കോ ബോബന്‍’ഉമ്മന്‍ ചാണ്ടി സര്‍… കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കന്മാരില്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തി. പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലും നിസ്വാര്‍ഥതയുടെ പര്യായം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിത്വം. കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം. ഈ വേര്‍പാടിന്റെ വേദനയില്‍ ആ കുടുംബത്തോടൊപ്പം ഞാനും എന്റെ കുടുംബവും പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു’- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കഴിഞ്ഞ ഏറെകാലമായി കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ നടക്കും.