ബ്രിട്ടന്‍: ഡയാന രാജകുമാരിയുടെ ഓര്‍മയിലാണ് ബ്രിട്ടന്‍.
വിടവാങ്ങി 20 വര്‍ഷം പിന്നിടുമ്പോൾ രാജകുമാരിക്ക് വേണ്ടി വിപുപുലമായ അനുസ്മരണ ചടങ്ങുകളാണ് ബ്രിട്ടനിലെങ്ങും സംഘടിപ്പിച്ചത്.
ഡയാന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പാരീസിലും അനുസ്മരണ പരിപാടികള്‍ നടത്തി.
ബ്രിട്ടീഷ് രാജ കുടുംബത്തില്‍ ഡയാനയോളം ലോക വാർത്തകളിൽ ഇടം നേടിയ മറ്റൊരാളില്ല.
ഡയാനയുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ലോകം ഉറ്റു നോക്കിയിരുന്നു .1981ല്‍ ചാള്‍സ് രാജകുമാരനെ വിവാഹം കഴിക്കുന്നതോടെയാണ് ഡയാന വാര്‍ത്തകളിലിടം നേടുന്നത്.
ലോകം കണ്ട ഏറ്റവും പ്രൌഢമായ വിവാഹമായിരുന്നു അത്. രാജകുടംബത്തിലെ മറ്റ് അംഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു ഡയാന
.
എയ്ഡ്സ് രോഗികളെയും അനാഥക്കുഞ്ഞുങ്ങളെയും കുഷ്ഠ രോഗികളെയുമെല്ലാം സംരഷിക്കുന്നതിന് ഡയാന മുന്നിട്ടിറങ്ങി.
ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ മോചനവും ഡയാനയുടെ പ്രണയവുമെല്ലാം ലോകത്തിനുമുമ്പിൽ ചർച്ച വിഷയങ്ങളായിരുന്നു.
1997 ആഗസ്റ്റ് 31ന് പാരീസില്‍ വെച്ചാണ് ഡയാനയും കാമുകന്‍ ഡോഡി ആല്‍ഫെയ്ഡും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
ലോകത്തോട് വിടപറയുമ്പോൾ 36 വയസായിരുന്നു ദയാനക്ക്ഡയാനയുടെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് രാജകുടുംബത്തിലും പാരിസിലുമെല്ലാം അനുസ്മരണ പരിപാടികള്‍ നടന്നു.