പാലാ: നവകേരള സദസ്സിന് ആശംസയര്‍പ്പിച്ച് സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡിലെ മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കറുത്ത പെയിന്റ് ഒഴിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. പ്രവിത്താനം പാമ്പയ്ക്കല്‍ ജെയിംസ് തോമസ് ആണ് പിടിയിലായത്.
മാര്‍ച്ചില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയപ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലെ സ്വീകരണവേദി തകര്‍ക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.പാലായില്‍ നവകേരള സദസ്സ് നടക്കുന്ന നഗരസഭ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സിലാണ് പെയിന്റ് ഒഴിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൊട്ടാരമറ്റത്തുനിന്നാണ് ജെയിംസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.