മസാല ബോണ്ട് വിഷയത്തിൽ ഇ ഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. തനിക്ക് വീണ്ടും സമൻസ് അയച്ച ഇ ഡി നടപടി നിയമപരമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
സിംഗിൾ ബഞ്ച് ഉത്തരവിന്‍റെ ലംഘനമാണ് പുതിയ സമൻസെന്നും ഹർജിയിലുണ്ട്. ആദ്യ സമന്‍സിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞ് മൂന്നാഴ്ചക്കുള്ളിൽ തന്നെ പുതിയ സമൻസ് അയക്കുകയായിരുന്നു ഇഡി. ഇത് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും തോമസ് ഐസക് ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.