പ്യൂട്ടോറിക്ക: കപ്പല്‍ യാത്രക്കാരുടേയും വിമാന യാത്രക്കാരുടേയും പേടി സ്വപ്‌നമാണ് ബര്‍മുഡ ട്രയാംഗിള്‍. അനേകം വിമാനങ്ങളും കപ്പലുകളുമാണ് ഇവിടെ അപകടത്തില്‍ പെട്ടിട്ടുള്ളത്.
എന്നാല്‍ ഇതിനു പിന്നിലുള്ള കാരണം എന്താണെന്ന് കാലങ്ങളായി എല്ലാവരേയും കുഴപ്പിച്ചിരുന്ന ഒരു ചോദ്യമായിരുന്നു. ഫ്‌ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്.
ഏയര്‍ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ബര്‍മുഡ ട്രയാംഗിളിനെ ഒരു മരണക്കുഴിയാക്കുന്നത് എന്നാണ് വിശദീകരണം. മേഘങ്ങളും 170 എംപിഎച്ച് വേഗതയുള്ള കാറ്റുമാണ് ഏയര്‍ബോംബ് നിര്‍മ്മിക്കാന്‍ കാരണമാകുന്നത്.
ഹെക്‌സഗണല്‍ രൂപത്തിലുള്ള മേഘങ്ങളാണ് ഇവ. ഇത് കപ്പലുകളെയും ചെറുവിമാനങ്ങളെയും കടലില്‍ മുക്കുവാന്‍ പര്യപ്തമെന്ന് ശാസ്ത്രലോകം പറയുന്നു.
ഇത്തരത്തിലുള്ള മേഘങ്ങള്‍ കൂടുതലും കാണപ്പെടുന്നത് ബര്‍മുഡ ട്രയാംഗിളിനു അടുത്തായാണ്.
ഈ മേഘങ്ങള്‍ മൂടുന്നതോടെ ഹാരിക്കെയ്ന്‍ രീതിയിലുള്ള ചുഴലിക്കാറ്റ് ഉണ്ടാകുന്നു. ഇത് കപ്പലുകളെയും വിമാനങ്ങളെയും തകര്‍ക്കുകയും ചെയ്യുന്നു.