ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
അടിയന്തിരമായി വാദം കേള്‍ക്കണമെന്ന മഅദ്നിയുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ഹാരിസ് ബീരാന് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കീഴ്ക്കോടതി നീതി നിഷേധിച്ചുവെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനായി അടുത്ത മാസം ഒന്ന് മുതല്‍ ആറ് വരെ കേരളത്തില്‍ കഴിയാന്‍ പ്രത്യേക എന്‍ഐഎ കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഒമ്പതിന് നടക്കുന്ന മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ജാമ്യത്തില്‍ ഇളവ് മാത്രമാണ് ചോദിച്ചതെന്നും വിവാഹത്തില്‍ പങ്കെടുത്തു കൊണ്ട് വിചാരണ നടപടികളെ അത് ഒരിക്കലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.