പത്തനംതിട്ട: ജെസ്‌നയെ കണ്ടെത്താനുള്ള ശ്രമത്തിന് പൊലീസ് പുതിയമാര്‍ഗം സ്വീകരിക്കുന്നു. അന്വേഷണത്തിന് സഹായകമായ വിവരം ജനങ്ങളില്‍നിന്ന് ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പൊലീസ് വിവര ശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചു. ജെസ്‌നയെ കണ്ടെത്താം’ എന്നെഴുതിയ പെട്ടികളാണ് കാഞ്ഞിരപ്പള്ളിയിലെ ജെസ്‌നയുടെ കോളേജിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചത്.
വെച്ചൂച്ചിറ, എരുമേലി, മുണ്ടക്കയം മുക്കൂട്ടുതറ എന്നിവിടങ്ങളിലും പെട്ടികള്‍ സ്ഥാപിക്കും. എഴുതി നിക്ഷേപിക്കുന്ന കുറിപ്പുകള്‍ക്ക് രഹസ്യ സ്വഭാവമുള്ളതിനാല്‍ വിവരം നല്‍കാന്‍ ആളുകള്‍ പേടിയില്ലാതെ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. വിവരം നല്‍കുന്ന ആളിന്റെ പേരോ വിലാസമോ കുറിപ്പില്‍ രേഖപ്പെടുത്തേണ്ട. ജെസ്‌നയുമായി പരിചയമുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് അപവാദങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നത് ഒഴിവാക്കാനാണ് പൊലീസ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചത്.