പാറ്റ്‌ന: ഗയയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഗൗരിശങ്കര്‍ താക്കൂര്‍ (54) ആണ് ജീവനൊടുക്കിയത്. മുസാഫര്‍പുരിലെ ഹര്‍ദാസ്പുര്‍ സ്വദേശിയാണ് ഗൗരിശങ്കര്‍.
അവധി നല്‍കാത്തതില്‍ മനം നൊന്താണ് ഇയാള്‍ ജീവനൊടുക്കിയതെന്നു പറയുന്നു. വെടിവയ്ക്കുന്ന ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ഇയാള്‍. ഉടന്‍തന്നെ ഗൗരിശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.