കോഴിക്കോട്: ഗ്രാമീണ മേഖലകളിലുള്ള 21 സ്റ്റേഷനുകളിലെ പൊലീസുകാര്‍ക്ക് ശമ്പളം മുടങ്ങി.
സാധാരണയായി ഒന്നാം തീയതി വൈകിട്ടോടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാറുള്ള ശമ്പളമാണ് ഇതുവരെയും കിട്ടാത്തത്.
ശമ്പള വിതരണ സോഫ്റ്റ്‌വെയറിലെ തകരാറാണ് ശമ്പളം വിതരണം ചെയ്യാന്‍ കാലതാമസം ഉണ്ടാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്.
കമ്മിഷണര്‍ ഓഫീസില്‍ നിന്നും ട്രഷറിയിലേക്ക് തയാറാക്കി നല്‍കാറുള്ള ബില്ലിലും സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിലുമുള്ള സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ഏപ്രിലിലും ഇതു പോലെ ശമ്പളം വൈകിയിരുന്നു. ഇടയ്ക്കിടെ ഇങ്ങനെ ശമ്പളം വൈകുന്നതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് അസോസിയേഷന്‍ തീരുമാനം.