തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് പ്രതി നന്ദകുമാറിനെതിന്റെ ഫോണ്‍ കസ്റ്റഡിയിലടുത്തു. നന്ദകുമാര്‍ ആദ്യം ഹാജരാക്കിയത് താന്റെ ഫെയ്‌സ് ബുക്ക് അക്കൌണ്ട് ഉപയോഗിച്ചിരുന്ന ഫോണിനുപകരം മറ്റൊരു ഫോണാണ്. അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് കാര്യമായി നടപടികള്‍ എടുക്കുന്നില്ല എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പൊലീസ് പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്ത ശേഷം നന്ദകുമാറിനെ പൊലീസ് വിട്ടയച്ചു.
അച്ചുവിന്റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിന്റെ ചോദ്യം ചെയ്യല്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാര്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ മുന്‍ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനര്‍ നിയമനം നല്‍കിയിരുന്നു. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആര്‍ഡിയും ഒരു നടപടിയും ഇയാളുടെ പേരില്‍ എടുത്തിട്ടില്ല.
സെക്രട്ടറിയേറ്റില്‍ നിന്നും വിരമിച്ച നന്ദകുമാര്‍ നിലവില്‍ ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ഇടത് സംഘടനാ അനുഭാവിയായ നന്ദകുമാര്‍ സര്‍വ്വീസിലിരികകെയാണ് അധിക്ഷേപം നടത്തിയത്. രാഷ്ട്രീയ സ്വാധീനമാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നതെന്ന് ആക്ഷേപമാണ് ബലപ്പെടുന്നത്. നന്ദകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.