തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
25 പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബിജെപി കൗണ്‍സിലര്‍മാരും കണ്ടാലറിയാവുന്ന മറ്റ് പ്രവര്‍ത്തകരും കേസില്‍ പ്രതികളാണെന്നു പോലീസ് വ്യക്തമാക്കി.
നേരത്തെ, ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ.പ്രശാന്തിന് മര്‍ദനമേല്‍ക്കുകയായിരുന്നു. ബിജെപി അംഗങ്ങള്‍ മേയറെ നിലത്തിട്ടു ചവിട്ടുകയും ചെയ്യുകയുണ്ടായി. മേയറെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പരിക്കേറ്റ മേയറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.