തിരുവനന്തപുരം: നിയമന കോഴക്കേസില്‍ ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പേര് ആദ്യം ഉപയോഗിച്ചത് അഖില്‍ സജീവെന്ന് പൊലീസ്. പണം തട്ടാനായിരുന്നു അഖില്‍ മാത്യുവിന്റെ പേര് ഉപയോഗിച്ചത്. അഖില്‍ സജീവ് കുറ്റംസമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കേസില്‍ മുഖ്യപ്രതി കെ.പി ബാസിതുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മലപ്പുറം മഞ്ചേരിയിലെത്തിച്ചായിരുന്നു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന്റെ തെളിവെടുപ്പ്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും ഹോട്ടലിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഗൂഢാലോചനയുടെ കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും കണ്ടെത്താനാണ് പൊലീസ് നീക്കം.
പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞതോടെ കൂട്ടുപ്രതികള്‍ അഖില്‍ സജീവിനെ മര്‍ദിക്കുകയായിരുന്നു. അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന വ്യാജ മൊഴി നല്‍കിയത് എന്തിനെന്നതില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.