അര്‍ജുന്‍ അശോകന്‍ സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ആനന്ദ് ശ്രീബാല ‘ ചിത്രത്തിന്റെ പൂജ നടന്നു

മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം ‘ആനന്ദ് ശ്രീബാല ‘ ഒരുങ്ങുന്നു. വിനയന്റെ മകന്‍ വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ വെച്ച് സിനിമയുടെ പൂജ നടന്നു. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘ആനന്ദ് ശ്രീബാല ‘.

അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ ചിത്രികരണം ആരംഭിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.

ചന്ദ്രകാന്ത് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റര്‍. ഗോപകുമാര്‍ ജി കെ,സുനില്‍ സിംഗ്, ജസ്റ്റിന്‍ ബോബന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്. ആര്‍ട്ട് ഡയറക്ടര്‍ – സാബു റാം; സൗണ്ട് ഡിസൈന്‍ – രാജാകൃഷ്ണന്‍ എം ആര്‍; കോസ്റ്റും ഡിസൈനെര്‍ – സമീറ സനീഷ്; മേക്ക് അപ് – റഹീം കൊടുങ്ങല്ലൂര്‍; അസോസിയേറ്റ് ഡയറക്ടര്‍ – ബിനു ജി നായര്‍; പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍; ഡിസൈന്‍ – ഓള്‍ഡ് മങ്ക് ഡിസൈന്‍.

Top