തിരുവനന്തപുരം : വടക്കന്‍ കേരളത്തെ പിടിച്ചുലച്ച് തോരാമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പ്. നാലുമീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ക്കും സാധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.