The possibility of terrorist attacks on US citizens in India

ന്യുഡല്‍ഹി: ഇന്ത്യയില്‍ ഐഎസ് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തുള്ള പൗരന്‍മാര്‍ക്കു യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഉത്സവസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ജനതിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ പൗരന്‍മാര്‍ക്ക് യുഎസ് എംബസി ചൊവ്വാഴ്ച മുന്നറിയിപ്പു നല്‍കി.

ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ ഇടയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് രാജ്യത്തെ പൗരന്മാര്‍ക്ക് യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

Top