കൊച്ചി: കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പോസ്റ്റ്മാന്‍ മൊബൈല്‍ ആപ്പിന് വന്‍വിജയം.
കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം, ജില്ലകളിലാണ് പോസ്റ്റ്മാന്‍ മൊബൈല്‍ ആപ്പ് നടപ്പാക്കിയിരുന്നത്.
പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് തപാല്‍ വകുപ്പ്. പോസ്റ്റ്മാന്റെ ജോലികള്‍ കടലാസ് രഹിതമാകുക എന്ന ലക്ഷ്യമാണ് മൊബൈല്‍ ആപ്പിനുള്ളത്.
സാധാരണ ഓഫീസുകളില്‍നിന്ന് ഡെലിവറി സ്ലിപ്പുകള്‍ കൊണ്ടുപോയി അതില്‍ ഒപ്പിട്ടുവാങ്ങുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് ഓഫീസിലെത്തി വിതരണം സംബന്ധിച്ച വിവരം.