സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോഴി വില്‍പന നടത്തില്ലെന്ന് കോഴി വ്യാപാരികള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോഴി വില്‍പന നടത്തില്ലെന്ന് കോഴി വ്യാപാരികള്‍ അറിയിച്ചു.

രണ്ടു ദിവസത്തിനുശേഷം കടകള്‍ തുറന്ന് പഴയ വിലയില്‍ തന്നെ വില്‍പന നടത്തുമെന്നും അക്രമം ഉണ്ടായാല്‍ ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാനും മടിക്കില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

കോഴി മേഖലയിലെ വന്‍കിടക്കാരുടെ ചൂഷണത്തില്‍നിന്നും ചെറുകിടക്കാര്‍ പുറത്തു കടക്കണമെന്നും വന്‍കിടക്കാരുടെ ദല്ലാളന്മാരായി ഇടത്തരം കോഴിക്കച്ചവടക്കാര്‍ മാറരുതെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചതിനു പിന്നാലെയാണ് കോഴി വ്യാപാരികളുടെ ഈ തീരുമാനം.

സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് 87 രൂപയ്ക്ക് കോഴി വില്‍ക്കാന്‍ ഒരു വിഭാഗം തയ്യാറായത് നല്ല കാര്യമാണെന്നും ഇവരുടെ കടകള്‍ അടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും ഒരു വിഭാഗം കച്ചവടക്കാര്‍ക്കു കടകള്‍ അടയ്ക്കാനുള്ള അവകാശം പോലെ തന്നെ മറ്റുള്ളവര്‍ക്ക് തങ്ങളുടെ കടകള്‍ തുറക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Top