ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടില്ലെന്ന് റവന്യുവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
മാര്‍ത്താണ്ഡം കായലില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ആലപ്പുഴ കലക്ടര്‍ വീണ എന്‍.മാധവന്‍ പറഞ്ഞു.
മാത്രമല്ല, മണ്ണിട്ട് നികത്തിയ ഭാഗം, ഭൂനികുതി രജിസ്റ്ററില്‍ പുരയിടമാണെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലേക് പാലസ് റിസോര്‍ട്ട്, കായല്‍ കൈയേറിയെന്ന ആരോപണവും തെറ്റാണെന്നാണ് തഹസില്‍ദാര്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, കേസില്‍ വിശദമായ അന്വേഷണം തുടരുമെന്നും കലക്ടര്‍ അറിയിച്ചു. അതേസമയം നഗരസഭ റവന്യു വിഭാഗം ലേക് പാലസ് റിസോര്‍ട്ടില്‍ ഇന്നും പരിശോധന തുടരുകയാണ്.
ഒരുസെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിപദവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞു.
റിസോര്‍ട്ടിനരികിലൂടെയുള്ള റോഡ് നിര്‍മിച്ചത് 249 കുടുംബങ്ങളുടെ ആവശ്യപ്രകാരമാണെന്നും, പ്രതിപക്ഷനേതാവും സംഘവും റിസോര്‍ട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു