ന്യൂഡല്‍ഹി: ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്, അത് ഫലം കണ്ടെന്നും കുര്യന്‍ പറഞ്ഞു.
രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ട്പതിക്കുള്ളതെന്നും കുര്യന്‍ പറഞ്ഞു.
അതേസമയം, ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച്ച പരിഗണിക്കില്ല. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജിയുടെ അസാന്നിദ്ധ്യം മൂലമാണ് ഹര്‍ജി മാറ്റിവെച്ചത്.
നേരത്തെ, ചീഫ് ജസ്റ്റിസിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് അനുമതി നല്‍കിയിരുന്നില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ദീപക് മിശ്ര മടങ്ങിപ്പോയിരുന്നു.