ന്യൂഡല്‍ഹി : പ്രളയദുരന്തത്തില്‍ നിന്ന് കരകയറുന്ന മലയാളിക്ക് ആശ്വാസവുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പ്രളയദുരന്തത്തില്‍ നിന്ന് എത്രയും വേഗം മലയാളികള്‍ കരകയറട്ടെ എന്നാണ് രാഷ്ട്രപതി ആശംസിച്ചിരിക്കുന്നത്.പുതിയ തുടക്കം കുറിക്കാന്‍ ഈ ഓണത്തിലൂടെ കഴിയട്ടെ എന്നും നൈസര്‍ഗ്ഗികമായ മനക്കരുത്ത് കൊണ്ട് മലയാളികള്‍ പുതുജീവിതം കെട്ടിപടുക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെ പ്രളയബാധയെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പക്കാര്‍ വഹിക്കുന്ന പങ്കിനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു രാഷ്ട്രപതി.