സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; ജനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് വി ഡി സതീശന്‍ നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയില്‍ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആര്‍ അനിലിന്റെ മറുപടി.

മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു കളഞ്ഞു. ഈ ആഘാതത്തില്‍ നിന്ന് മനുഷ്യര്‍ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ വര്‍ഷം ധനകാര്യസ്ഥാപനത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top