വിമാന ഇന്ധനത്തിൻ്റെ വില വർധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധന വില വർധിച്ചത്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഇന്ധന വില. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിക്കുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വിമാന ഇന്ധന വിലയും വർധിക്കാൻ കാരണം . റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുകയാണ്.
ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. കൊൽക്കത്തയിൽ 1,46,322.23 രൂപ. മുംബൈ- 1,40,092.74 രൂപ, ചെന്നൈ- 1,46,215.85 രൂപ.
മാർച്ച് അവസാനത്തോടെയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചത്.