ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു.
തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്.
14.2 കിലോ ഭാരമുള്ള സബ്സിഡിയുള്ള സിലണ്ടറിന് 500.90 രൂപയായിരുന്നു നേരത്തത്തെ വില.പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.