കൊച്ചി : സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടിയിരിക്കുന്നത്. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. 22,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് . സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.