തൃശൂര്‍: പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങള്‍ ജിഎസ്ടിക്കു കീഴിലായാല്‍ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.
പെട്രോളിയം മന്ത്രാലയം കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശുപാര്‍ശ ജിഎസ്ടി കൗണ്‍സിലിന് സമര്‍പ്പിച്ചതായി വകുപ്പ് മന്ത്രി അറിയിച്ചു.
ലാഭം കുറച്ച് പെട്രോള്‍, ഡീസല്‍ വില കുറച്ചുനിര്‍ത്താന്‍ നടപടികളെടുക്കാന്‍ കേന്ദ്രം പെട്രോളിയം കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി സംസ്ഥാനം 26 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി ഉയര്‍ത്തി. ഇതാണ് ഇന്ധന വില വര്‍ധനവിന് പ്രധാന കാരണം. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംസ്ഥാനങ്ങളാണ് എതിര്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.