സെസ് വര്‍ധച്ചതിനാല്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് പ്രീമിയം എസ്‌യുവി എന്‍ഡവറിന്റെ വില വര്‍ധിപ്പിച്ചു.
വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 1.2 ലക്ഷം രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെയാണ് ഫോര്‍ഡ് എന്‍ഡവറിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ ഫോര്‍ഡ് എന്‍ഡവറിന്റെ ആരംഭവില 25.95 ലക്ഷം രൂപയയയി. 32.68 ലക്ഷം രൂപയാണ് ഇനി ഫോര്‍ഡ് എന്‍ഡവര്‍ ടോപ് വേരിയന്റുകളുടെ വില.
ജിഎസ്ടി സെസ് ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ കാറുകളുടെ വില ഉയര്‍ത്തിയിരിക്കുന്നത്.
ഇടത്തരം കാറുകളിലും, ആഢംബര കാറുകളിലും, എസ്‌യുവികളിലും യഥാക്രമം രണ്ട് ശതമാനം, അഞ്ച് ശതമാനം, ഏഴ് ശതമാനം എന്നിങ്ങനെയാണ് സെസ് ഉയര്‍ത്തിയിരിക്കുന്നത്.