എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി

ദില്ലി: സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ഈ വർഷം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആയി ആഘോഷിക്കാനാണ് ആഹ്വാനം. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രിയുടെ ആഹ്വാനം.

ആഗസ്ത് 13 മുതൽ 15 വരെ പതാക എല്ലാ വീടുകളിലും പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ഓരോ ഇന്ത്യക്കാരുടെയും ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Top