ദില്ലി: നീതിന്യായ വ്യവസ്ഥിതികളുടെ പ്രയോജനം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരുപോലെ ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ട്. ഇ- കോർട്ട് സംവിധാനം അതിന്റെ പ്രത്യക്ഷ തെളിവാണെന്നും മോദി അഭിപ്രായപ്പെട്ടു.
ജില്ലാതല നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടണമെന്ന് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടു. നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ അഭിപ്രായം രൂപപ്പെടുന്നത് അവിടെയാണ്. എല്ലാ പൗരന്മാർക്കും തുല്യനീതി ലഭ്യമാകണമെന്നും എൻ വി രമണ പറഞ്ഞു.
Prime Minister Narendra Modi attends the 1st All India District Legal Service Authorities meet along with Chief Justice of India NV Ramana and Union Minister of Law & justice Kiren Rijiju, in Delhi pic.twitter.com/99q1NNGZV7
— ANI (@ANI) July 30, 2022