സ്വാതന്ത്ര്യാനന്തരം രാജ്യംഭരിച്ചത് ആരാധനാലയങ്ങളുടെ പ്രാധാന്യം അറിയാത്തവര്‍: നരേന്ദ്ര മോദി

ഗുവാഹത്തി: സ്വാതന്ത്ര്യാനന്തരം രാജ്യംഭരിച്ചവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ഗുവാഹത്തിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയ കാരണങ്ങളാല്‍ സ്വന്തം സംസ്‌കാരത്തേക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്ന പ്രവണത സ്വാതന്ത്ര്യാനന്തരം രാജ്യംഭരിച്ചവര്‍ക്കുണ്ടായിരുന്നെന്ന് മോദി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തനിടെ സാഹചര്യങ്ങള്‍ക്ക് മാറ്റംവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അസമില്‍ 11,600 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു. ഈ പദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മാത്രമല്ല, ദക്ഷിണേഷ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അസമില്‍ സമാധാനം തിരികെവന്നിട്ടുണ്ടെന്നും ഏഴായിരം പേര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് മഖ്യധാരാ ജീവിതത്തലേക്ക് മടങ്ങിവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. ഒരു പതിറ്റാണ്ടിനിടെ അസമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി പറഞ്ഞു.

Top