കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ബുധനാഴ്ച്ച പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് നാളെ വിരാമമാകുന്നത്. കെട്ടിലും മട്ടിലും ഏറെ പുതുമ, അതാണ് തൃപ്പുണിത്തുറ ടെര്‍മിനലിനെ മറ്റ് മെട്രോ സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
മ്യൂറല്‍ ചിത്രങ്ങള്‍ക്കും ആന്റിക് അലങ്കാരങ്ങള്‍ക്കും പുറമേ കൊച്ചിയിലേക്ക് തീവണ്ടിപ്പാത എത്തിക്കാന്‍ മുന്‍കൈ എടുത്ത കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍യുടെ പൂര്‍ണകായ ചിത്രവും ഇവിടെ KMRL സ്ഥാപിച്ചിട്ടുണ്ട്.