പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ചു; സാര്‍ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല

modi

ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ക്ഷണം നിരസിച്ച് ഇന്ത്യ. സാര്‍ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഭീകരപ്രവര്‍ത്തനങ്ങളും സമാധാന ചര്‍ച്ചകളും ഒന്നിച്ചുപോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കര്‍താപുര്‍ ഇടനാഴി പദ്ധതിയെ തുടര്‍ന്ന് പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ഇന്ത്യ വര്‍ഷങ്ങളായി കര്‍താര്‍പുര്‍ ഇടനാഴിക്കായി ആവശ്യം ഉന്നയിക്കുന്നു. എന്നാല്‍ ഇപ്പോഴാണ് പാക്കിസ്ഥാന്‍ അനുകൂലമായി പ്രതികരിക്കുന്നത്. കര്‍താര്‍പുര്‍ ഉഭയകക്ഷി ചര്‍ച്ചകളുടെ ആരംഭമായി കാണേണ്ടതില്ല. ഭീകരപ്രവര്‍ത്തനങ്ങളും സമാധാന ചര്‍ച്ചകളും ഒന്നിച്ചുപോകില്ലെന്നും അവര്‍ പറഞ്ഞു.

2016ലും പാക്കിസ്ഥാനില്‍ നടത്താനിരുന്ന സാര്‍ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഉറി സൈനിക ക്യാമ്പിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കില്ലെന്ന നിലപാടെടുത്തതോടെയാണ് അന്ന് സാര്‍ക് സമ്മേളനം റദ്ദാക്കിയത്.

Top