കൊച്ചി: 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ സമർപ്പണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിൽ.
പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎൽ കൊച്ചി റിഫൈനറി, കൊച്ചി പോർട്ട് ട്രസ്റ്റ്, ഷിപ്യാഡ്, ഫാക്ട് എന്നിവയുടെ വികസന പദ്ധതികളുടെ സമർപ്പണത്തിനായി കൊച്ചിയിലെത്തുന്ന അദ്ദേഹം ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.
ചെന്നൈയിൽനിന്നു വിമാനത്തിൽ 2.45നു നാവിക സേനാ ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ 3.10 നു ഹെലിപ്പാഡിലെത്തും. അവിടെനിന്നു റോഡ് മാർഗം ഉദ്ഘാടന വേദിയായ അമ്പലമേട് കുഴിക്കാട് വിഎച്ച്എസ്സി സ്കൂൾ (റിഫൈനറിക്കു സമീപം) ഗ്രൗണ്ടിലെത്തും.