പ്രധാനമന്ത്രിയുടെ ഓഫീസിന്റേത് രാഷ്ട്രീയ പ്രേരിത തീരുമാനമാണെന്ന് എം എം ഹസ്സന്‍

hassan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉദ്ഘാടന വേദിയിലിരിക്കാന്‍ അനുവദിക്കാത്തത് പ്രധാന മന്ത്രിയുടെ ഓഫീസ് എടുത്ത രാഷ്ട്രീയ പ്രേരിത തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍.

സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്നും ഇതില്‍ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ വേദിയിലിരുത്തിയാലും ഇല്ലെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എറണാകുളത്ത് എം എല്‍ എമാരുടെയും എംപിമാരുടെയും യോഗം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസില്‍ വിളിച്ചിട്ടുണ്ടെന്നും ഹസ്സന്‍ അറിയിച്ചു.

Top